ഓം നമ:ശിവായ-Om Namahsivaya
ശ്രീ മുക്കണ്ണം ശിവക്ഷേത്രം-SREE MUKKANNAM SIVA TEMPLE
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ഒരു ശിവക്ഷേത്രമാണ് ശ്രീ മുക്കണ്ണം ശിവക്ഷേത്രം. മുക്കണ്ണം പ്രദേശത്ത് പടിഞ്ഞാറ് അഭിമുഖമായാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കിഴക്ക് നൊട്ടമലയും പടിഞ്ഞാറ് നെല്ലിപ്പുഴയും ഈ ക്ഷേത്രത്തിന് സവിശേഷമായ ഒരു പാശ്ചാത്തലഭംഗി ഒരുക്കുന്നു.സ്വയംഭൂവായ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവനെങ്കിലും മഹാവിഷ്ണുവിനും ഈ ക്ഷേത്രത്തിൽ തുല്യ പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിനും അവതാര വിഷ്ണുവിനും പ്രത്യേകം ശ്രീകോവിലും ഉണ്ട് .ഒരു ചുറ്റമ്പലത്തിനുള്ളിൽ തുല്യ പ്രാധാന്യമുള്ള മൂന്നു ശ്രീകോവിലുകൾ എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് ഈ ക്ഷേത്രത്തിൽ ശിവനെ ആരാധിച്ചുവരുന്നത്.