About Temple

SRI MUKKANNAM SIVA TEMPLE




ഓം നമ:ശിവായ-Om Namahsivaya

ശ്രീ മുക്കണ്ണം ശിവക്ഷേത്രം-SREE MUKKANNAM SIVA TEMPLE

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ഒരു ശിവക്ഷേത്രമാണ് ശ്രീ മുക്കണ്ണം ശിവക്ഷേത്രം. മുക്കണ്ണം പ്രദേശത്ത് പടിഞ്ഞാറ് അഭിമുഖമായാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കിഴക്ക് നൊട്ടമലയും പടിഞ്ഞാറ് നെല്ലിപ്പുഴയും ഈ ക്ഷേത്രത്തിന് സവിശേഷമായ ഒരു പാശ്ചാത്തലഭംഗി ഒരുക്കുന്നു.സ്വയംഭൂവായ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവനെങ്കിലും മഹാവിഷ്ണുവിനും ഈ ക്ഷേത്രത്തിൽ തുല്യ പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിനും അവതാര വിഷ്ണുവിനും പ്രത്യേകം ശ്രീകോവിലും ഉണ്ട് .ഒരു ചുറ്റമ്പലത്തിനുള്ളിൽ തുല്യ പ്രാധാന്യമുള്ള           മൂന്നു ശ്രീകോവിലുകൾ എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് ഈ ക്ഷേത്രത്തിൽ ശിവനെ ആരാധിച്ചുവരുന്നത്.

പുരാതനകാലത്ത് ശിവ പാർവ്വതിമാർ കിരാത രൂപത്തിൽ ഈ കാട്ടുപ്രദേശത്ത് വന്നു താമസിച്ചിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്ത് തപസ്സനുഷ്ഠിച്ചിരുന്ന ഒരു യോഗീശ്വരൻ ഇവിടെ ഒരു ശിവന്റെ സ്വയംഭൂവിഗ്രഹം കണ്ടെത്തി എന്നും തുടർന്ന് ആ മുനി ശ്രേഷ്ഠൻ ഈ വിഗ്രഹത്തെ ആരാധിച്ചു തുടങ്ങി എന്നും പറയപ്പെടുന്നു.

കാലാന്തരത്തിൽ ഈ പ്രദേശം പാതായ്ക്കര മനക്കാരുടെ അധീനതയിൽ വരികയും അവർ ഇവിടെ ഒരു ക്ഷേത്രം പണിയുകയും ഉണ്ടായി എന്നാണ് പറയപ്പെടുന്നത്.ഇന്നും ഈ ക്ഷേത്രത്തിന്റെ ഊരായ്മ പാതായ്ക്കര മനക്കാർക്കു തന്നെയാണ്. ഈക്കാട്ട് മന ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയാണ് തന്ത്രി .സ്വയംഭൂവായ ശിവ വിഗ്രഹം കണ്ടെത്തിയ മുനിശ്രേഷ്ഠനെ ക്ഷേത്രത്തിനു പുറത്ത് പടിഞ്ഞാറുവശത്തുള്ള ആൽമര ചുവട്ടിൽ ആരാധിച്ചുവരുന്നുണ്ട്. ഈ ക്ഷേത്രത്തിൻറെ ചുറ്റമ്പലത്തിനകത്ത് ഗണപതി, ശാസ്താവ്, പാർവതി എന്നീ ഉപദേവ പ്രതിഷ്ഠകളുമുണ്ട്. നാലമ്പത്തിന് പുറത്ത് കിഴക്കേ മൂലയിൽ നാഗങ്ങൾക്ക് പ്രതിഷ്ഠയും ഉണ്ട് .

കാലങ്ങളായി വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു ഈ ക്ഷേത്രത്തിന്റെ സ്ഥിതി. ഏതാണ്ട് കാൽ നൂറ്റാണ്ട് മുമ്പ് പരിസരപ്രദേശത്തെ ഭക്തജനങ്ങളുടെ പരിശ്രമഫലമായി ക്ഷേത്രത്തിൽ ജീർണ്ണോദ്ധാരണ പ്രവർത്തികൾ നടത്തുകയും മഹാവിഷ്ണുവിന്റെയും മറ്റ് ഉപദേവന്മാരുടെയും പുനഃപ്രതിഷ്ഠ നടത്തുകയും ക്ഷേത്രചൈതന്യം വർദ്ധിപ്പിക്കുവാനുള്ള മറ്റു വികസന പ്രവർത്തനങ്ങളും ഇന്നാട്ടിലെ നല്ലവരായ നാട്ടുകാരുടെയും മറ്റും സഹകരണം കൊണ്ട് ഈ ക്ഷേത്രത്തിന്റെ യശസ്സ്‌ വർദ്ധിക്കുകയും മണ്ണാർക്കാട് താലൂക്കിലെ സുപ്രധാനമായ ശിവക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാവുകയും ചെയ്തിട്ടുണ്ട്.

കുംഭ മാസത്തിലെ മഹാശിവരാത്രിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.ധനുമാസത്തിലെ തിരുവാതിര മഹോത്സവവും, ഇടവമാസത്തിലെ അത്തം നക്ഷത്രത്തിൽ പ്രതിഷ്ഠാദിനവും, നല്ല രീതിയിൽ ആഘോഷിച്ചു വരുന്നു. കർക്കിടക മാസം രാമായണമാസമായി വിശേഷാൽ പൂജകളോടെ ആചരിച്ചുവരുന്നു. എല്ലാ വർഷവും ഡിസംബർ മാസവസാനം ഭാഗവത സപ്താഹം നടത്തി വരുന്നതിൽ ഈ പ്രദേശത്തെ ഭക്തജനങ്ങളുടെ സഹകരണവും സാന്നിധ്യവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. 2022 ഡിസംബർ അവസാനം പതിവിൽ നിന്ന് വ്യത്യസ്തമായി ശിവലിംഗ പുരാണ സപ്താഹം നടത്തിയത് എല്ലാവർക്കും പുതിയ ഒരു അനുഭവമായിരുന്നു. ശ്രീമദ് നാരായണീയ പാരായണവും മറ്റ് സത്സംഗങ്ങളും മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.

മുക്കെണ്ണം ശിവക്ഷേത്ര ക്ഷേമ സമിതിയാണ് ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത്. ക്ഷേത്ര സമിതിയെ സഹായിക്കുവാൻ ഒരു മാതൃ സമിതിയും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. സമിതി അംഗങ്ങളുടെയും, മാതൃ സമിതിയുടെയും, ഭക്തജനങ്ങളുടെയും പ്രവർത്തനങ്ങളും അകമഴിഞ്ഞ സഹകരണവും  കൊണ്ട് ഈ ക്ഷേത്രത്തിൽ പുതിയ ഓഫീസ് കെട്ടിടവും സ്റ്റേജും, നടപന്തലും, ഊട്ടുപുരയും നിർമ്മിക്കുവാൻ കഴിഞ്ഞതിൽ നിറഞ്ഞ ചാരിതാർത്ഥ്യം ഉണ്ട് .കലാസാംസ്കാരിക- വിദ്യാഭ്യാസ രംഗങ്ങളിൽ മുന്നിട്ടു നിൽക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ചികിത്സാസഹായം ആവശ്യമായവർക്ക് സാമ്പത്തിക സഹായവും നൽകാൻ ക്ഷേത്രസമിതി എന്നും ശ്രമിച്ചുവരുന്നു. ക്ഷേത്രത്തിന്റെ പേരിൽ ഒരു ഭജനസമിതി നന്നായി നടത്തിവരുന്നുണ്ട്.

മുക്കണ്ണം ശിവക്ഷേത്രത്തിന്റെ എല്ലാ സത്പ്രവർത്തനങ്ങൾക്കും ഈ നാട്ടിലെ ഓരോ ഭക്തരുടെയും മനസ്സു തുറന്ന സഹായസഹകരണങ്ങൾ ലഭിച്ചുവരുന്നുണ്ട്. മേലിലും അവ ലഭിക്കുമെന്ന് ശുഭാപ്തി വിശ്വാസവും ഈ ക്ഷേത്ര സമിതിക്ക് ഉണ്ട് .

മുക്കണ്ണം പ്രദേശവാസികൾക്കെല്ലാം നന്മ നിറഞ്ഞതും ഐശ്വര്യപൂർണ്ണവുമായ ഒരു ജീവിതം ലഭിക്കുവാൻ മുക്കണ്ണത്തപ്പന്റെ അനുഗ്രഹാശിസ്സുകളുണ്ടാകട്ടെ  എന്ന് പ്രാർത്ഥിക്കുന്നു.



"ലോകാ സമസ്താ സുഖിനോ ഭവന്തു " 




Om Namahsivaya



Sree Mukkannam Shiva Temple




The famous Mukkannam Siva Temple is located at Mannarkkad in Palakkad District. The uniqueness of the temple is that Shiva is facing forward west. Nottamala to the east and Nellipuzha to the west make an exclusive backdrop to the temple. Lord Shiva is the main Deity, but Lord Vishnu is also of equal importance. There are separate shrines for Lord Vishnu and Avatar “Vishnu”. The specialty of this temple that there are three shrines of equal importance within one enclosure. Lord Shiva is worshiped as “ARDHANARISWARA” samkalpa.


In ancient time, Shiva and Parvathy used to appear in the form of “KIRATA” and lived in the forest area. Centuries ago, a “YOGESWAR” who was doing penance found the “SWAYAMBHOO” idol here and he started worshiping the idol. In time, this area came under the control of Pathaikkara Mana. Even today the “URAIMA” of the temple is for these people. Brahmasree Eekkadu Narayanan Namboothiripad is the present “THANTHRI”. The “MUNISHRESHTA” who found the idol of Lord Shiva, is being worshiped outside, under the Baniyan tree   on the west side of temple. There are deities of Ganapathi, Shastav and Parvathy within the temple premises. “NAGAS” are worshiped outside the Sanctum Sanctorum at the east corner. The condition of this temple was sympathetic for ages. About a quarter of  a century age, as a result of the efforts of the devotees in the surrounding area, restoration works was carries out in the temple, re-consecration of Lord Vishnu and other Deities, and other development activities to increase the spirit of the temple.


The main festival of the temple is “Maha Shivarathri” in the month of “Kumbh” . Thiruvathira” festival in the month of “Dhanu” and “Prathishta Dinam” in “Atham Nakshthra” on the month of “Idavam” are also celebrated in a good way.  The month “Karkidakam” is observed as “Ramayana masam” with special pujas. Special mention should be made of the cooperation and presence of the devotees in this region. The end of December in every year is for “Bhagavatha Sapthaha”. December 22 was a different experience for everyone of Mukkannam area when “Shivalinga Purana” week was held.  “Sreemad Naraayaneeya Parayanam” and other “Satsamgs” are going on without interruption.


“Mukkannam Shiva Kshethra Welfare Committee“ of the temple is doing the supervision. There is a ladies wing known as “Mathru Samithy” to help the Welfare Committee which is also doing well. With the efforts of the members of the Welfare Committee, parent committee and the devotees, the temple has been able to build a new office building, stage, footpath and Ootupura. The temple committee is always trying to give incentive gifts to those who excel in arts, culture and education and financial assistance to those who need help. “Bhajan Samithy” is performing well in the name of temple.


All the good works of the Mukkannam Shiva Temple are getting the open minded support of every devotees in this area. The temple committee is optimistic that this support will continue in future too.


Prays to “MUKKANNATHAPPAN” for all the residents of Mukkanam to have a good and prosperous life.


“LOKA SAMSTHA SUKHINO BHAVANTHU”